Breaking News

ചിറ്റാരിക്കാൽ സബ്ജില്ലാ കായികമേള : യു പി കിഡ്ഡീസിൽകുമ്പളപ്പള്ളി യു പി സ്ക്കൂൾ ചാമ്പ്യൻമാരായി


കരിന്തളം:വെള്ളരിക്കുണ്ട് സെൻറ് ജൂഡ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചിറ്റാരിക്കാൽ സബ്ജില്ല  കായിക മേളയിൽ യുപി കിഡ്ഡീസ് വിഭാഗത്തിൽ എസ് കെ ജി എം എ യുപി സ്കൂൾ കുമ്പളപ്പള്ളി ചാമ്പ്യൻ മാരായി. 19 പോയിന്റുകൾ നേടിയാണ് സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളായ അലൻ തോമസ്, മുഹീൻ, ആദർശ് എബ്രഹാം എന്നിവർ യുപി വിഭാഗത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച്ച വച്ചു. എൽപി മിനി റിലെ, 100 മീറ്റർ എന്നി ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ കുട്ടികൾക്ക് സാധിച്ചു.ചാമ്പ്യന്മാർക്കുള്ള ട്രോഫി ചിറ്റാരിക്കാൽ എ ഇ ഒ   ജസീന്ത ജോണിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ മത്സരാർത്ഥികൾക്ക് ഒപ്പം സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു,പിടിഎ പ്രസിഡണ്ട് ടി സിദ്ധിഖ്, വൈസ് പ്രസിഡണ്ട് വാസു കരിന്തളം, സോജൻ , അധ്യാപകരായ കെ ബിനു, സിന്ധു രാമചന്ദ്രൻ,അമൽ എന്നിവരും പങ്കെടുത്തു. ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ടീമിന് സ്കൂളിൽ വൻ വരവേൽപ് നൽകി. മുഴുവൻ കുട്ടികളും അണിനിരന്നു കൊണ്ട് വിജയാഹ്ലാദ പ്രകടനവും നടത്തി. അധ്യാപകരായ   വി വി ഷാജു , റാഫി വിൻസന്റ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments