Breaking News

വെള്ളരിക്കുണ്ടിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് അഹല്യ ഐ ഹോസ്പിറ്റലും വെള്ളരിക്കുണ്ട് സഹൃദയ വായനശാല ആൻഡ് ഗ്രന്ഥാലയം കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് എഡിഎസും സംയുക്തമായി സൗജന്യ  നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ വച്ച് നടന്ന പരിപാടി വെസ്റ്റ് പഞ്ചായത്ത് സെക്കൻഡ് വികസന സമിതി കൺവീനർ പി.വി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.ബി രവീന്ദ്രൻ അധ്യക്ഷനായി. വായനശാല സെക്രട്ടറി വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു.  എ.ഡി.എസ് പ്രസിഡണ്ട് രമണി രവി, ഡോ.സ്നേഹ എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം ഗിരീഷ് ടി.എൻ ചടങ്ങിന് നന്ദി പറഞ്ഞു. നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

No comments