Breaking News

തുളുനാട് മാധ്യമ അവാർഡ് 2025 ശ്വേത മേലത്തിന്..

കാഞ്ഞങ്ങാട് : തുളുനാട് മാസിക വർഷം തോറും നടത്തി വരാറുള്ള 20-ാമത് അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക തുളുനാട് പ്രാദേശിക മാധ്യമ അവാർഡ് 2025 ന് മാതൃഭൂമി നീലേശ്വരം ലേഖിക ശ്വേത മേലത്ത് അർഹയായി. വി.വി.പ്രഭാകരൻ, ടി.കെ. നാരായണൻ, എൻ.ഗംഗാധരൻ, എന്നിവരടങ്ങിയ കമ്മറ്റി

യാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നവംബർ മാസം നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തും. മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേജിൽ നിന്നും 2017 -ൽ മാസ് കമ്മ്യൂണിക്കേഷൻ ഓഫ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. ദേശാഭിമാനിയിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ജോലി ചെയ്തു. ബാര പാറക്കടവ് പി. ദാമോദരൻ നായരുടെയും പരേതയായ എം.സുധമണിയുടെയും മകളാണ്. ഭർത്താവ്: കെ.എസ് ഹരി. മകൻ: ഇഷാൻ കേശവ് മേലത്ത്.

No comments