പരപ്പ പ്രതിഭാ നഗറിൽ തെരുവ് വിളക്കുകൾ പ്രകാശിച്ചിട്ട് മാസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ
പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിലെ എട്ടാം വാർഡ് പരപ്പ പ്രതിഭാനഗർ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിച്ചിട്ട് മാസങ്ങൾ ആയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. സന്ധ്യ സമയത്തും അതിരാവിലെയും നിരവധി ആൾക്കാർ കാൽനടയായി പോകുന്ന റോഡുകളിൽ എപ്പോഴും ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും ഉണ്ട്. അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
No comments