Breaking News

കർഷകസ്വരാജ് സത്യാഗ്രഹം ; ആയിരം കത്തയക്കൽ ആരംഭിച്ചു

വെള്ളരിക്കുണ്ട് : വന്യമൃഗശല്യത്തിനെതിരെ വെള്ളരിക്കുണ്ടിൽ ആഗസ്റ്റ് 15 മുതൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹ മുന്നയിക്കുന്നകാര്യങ്ങൾ പൊതു സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള പ്രമുഖരെ അറിയിക്കാനായി  1000 പേർക്ക് കത്തയക്കുന്ന പരിപാടിക്ക് തുടക്കമായി. സത്യാഗ്രഹത്തിൻ്റെ അൻപതാം ദിവസം പ്രമുഖ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടിന് കത്ത് പോസ്റ്റു ചെയ്തുകൊണ്ടു് ജൈവകർഷകനും സാംസ്കാരിക പ്രവർത്തകനുമായ പി.എം ബാലകൃഷ്ണൻ 1000 കത്തയക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ പന്തലിൽ നിന്ന് പ്രകടനമായി പോസ്റ്റോഫീ സിലെത്തിയാണ് ആദ്യകത്ത് പോസ്റ്റു ചെയ്തത്. അൻപതാം ദിവസം കൊന്നക്കാട് ലക്ഷ്യ ചൈത്രവാഹിനി സ്വാശ്രയസംഘം പ്രവർത്തകർ അനുഭാവസത്യാഗ്രഹം നടത്തി. സംഘം പ്രസിഡൻ്റ് ബിനോയി വള്ളോപ്പള്ളി, ഇ.കെ. ഷിനോജ്, വി.സി. ജോർജ്ജ്, പി.സി. രഘുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.


No comments