Breaking News

'ടിക്കറ്റെടുക്കാൻ ഗൂഗിൾ പേ പറ്റില്ല'കെഎസ്ആർടിസി ബസിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന് പരാതി......


കാസർകോട് : കെഎസ്ആർടിസി യാത്രയ്ക്കിടെ ഗൂഗിൾപേ വഴി ടിക്കറ്റെടുക്കാൻ ശ്രമിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് യാത്രക്കാരനെ ഇറക്കിവിടാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച കളനാട്ടുനിന്ന് കാസർകോട്ടേക്ക് യാത്രചെയ്ത യുവാവിനെയാണ് ഇറക്കിവിടാൻ നോക്കിയത്. കൈയിൽ ചില്ലറയില്ലെന്നും ഗൂഗിൾ പേയെന്നും പറഞ്ഞെങ്കിലും അത് പറ്റില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടിയെന്നും ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത സ്ഥലത്ത് ബെല്ലടിച്ച് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. തർക്കത്തിനിടെ സഹയാത്രക്കാരിലൊരാൾ 15 രൂപ നൽകി ടിക്കറ്റെടുക്കുകയും യുവാവ് യാത്ര തുടരുകയുമായിരുന്നു.

No comments