റാണിപുരത്ത് കർണാടക വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പ് ഷെഡ് കാട്ടാനക്കൂട്ടം തകർത്തു
രാജപുരം : റാണിപുരത്ത് കർണാടക വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പ് ഷെഡ് കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം കെട്ടിടം തകർത്തത്. കെട്ടിടത്തിന്റെ പരിസരത്തേക്ക് ആനക്കൂട്ടം കടക്കാതിരിക്കാൻ ക്യാമ്പ് ഷെഡിന് ചുറ്റും വർഷങ്ങൾക്ക് മുൻപ് കിടങ്ങ് തീർത്തിരുന്നു.
എന്നാൽ, അത് ഇടിച്ച് താഴ്ത്തിയാണ് ആനക്കൂട്ടം കെട്ടിടത്തിന് സമീപമെത്തിയത്. കർണാടക വനംവകുപ്പ് ജീവനക്കാർ ഇടയ്ക്ക് എപ്പോഴെങ്കിലും പകൽസമയത്ത് ക്യാമ്പ് ഷെഡിലെത്തി തിരിച്ചുപോവുകയാണ് പതിവ്. രാത്രികാലത്ത് ഷെഡിൽ ആളില്ലാത്തതിനാൽ അപകടമൊഴിവായി.
No comments