കരിന്തളം കൊല്ലംമ്പാറയിൽ മുൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കരിന്തളം: കൊല്ലംമ്പാറ മഞ്ഞളംകാട്ടെ മുൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കണ്ണന്റെയും മാധവിയുടെയും മകൻ സി ശശി (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന് പിറകിലെ മരക്കൊമ്പിലാണ് നിലയിൽ കണ്ടെത്തിയത്. നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരത്തെ തുടർന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ ശശി ഒരു വർഷം മുമ്പ് ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം തേപ്പ്, ടൈൽസ് ഉൾപ്പടെയുള്ള ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ രാജൻ, സുനന്ദൻ
No comments