Breaking News

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ പലസ്തീൻ അനുകൂല മൈം അവതരിപ്പിക്കുന്നത് തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തം


കുമ്പള : കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ കലോത്സവത്തിൽ പലസ്തീൻ അനുകൂല ഉള്ളടക്കമുള്ള മൈം അവതരിപ്പിക്കുന്നത് തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച മൈം പൂർത്തിയാകും മുമ്പ് അധ്യാപകർ തടയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കുമ്പള ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ്എഫ്ഐ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ വീണ്ടും പരിപാടി വേദിയിൽ എത്തിക്കാനും കലോത്സവം പുനരാരംഭിക്കാനും അധികൃതർ തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം അനുരാഗ്, എൽ രക്ഷിത്ത്, ടി ദയാൻ, അബ്ദുൾ ഹക്കീം, നാസറുദീൻ മലങ്കര എന്നിവർ നേതൃത്വം നൽകി.

No comments