കാട്ടുപന്നികളെ തുരത്താൻ ഷൂട്ടർമാരെത്തി ; മലയോര പഞ്ചായത്തുകളിൽ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളുടെ നിർമാർജനം തുടങ്ങി
പനത്തടി : മനുഷ്യ വന്യജീവി സംഘർഷ തീവ്രയജ്‌ഞ പരിപാടിയുടെ ഭാഗമായി മലയോര പഞ്ചായത്തുകളിൽ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളുടെ നിർമാർജനം തുടങ്ങി. ഇതിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ 15-ാം വാർഡിലെ വതിൽമാടി, എരിഞ്ഞിലംകോട്, ചിത്താരി എന്നിവിടങ്ങളിൽ എംപാനൽ ചെയ്ത ഷൂട്ടർമാരുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊല്ലാൻ തുടങ്ങി.
വനം വകുപ്പ് - മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടിയുടെ ഭാഗമായി പരാതികൾ സ്വീകരിക്കാൻ സെപ്റ്റംബർ 16 മുതൽ 30 വരെ ഹെൽപ് ഡെസ്ക‌് സംഘടിപ്പിച്ചിരുന്നു. ലഭിച്ച പരാതികളിൽ ഏറ്റവും കൂടുതലും കാട്ടുപന്നി ശല്യത്തിനെതിരെയായിരുന്നു. ഈ വിഷയം ബ്ലോക്ക് ലവൽ യോഗത്തിൽ ചർച്ച ചെയ്താണ് അംഗീകരിച്ച ഷൂട്ടർമാരെ വച്ച് കാട്ടുപന്നികളെ കൊല്ലാൻ തീരുമാനിച്ചത്. തിരച്ചിലിനെ തുടർന്ന് ഇന്നലെ പനത്തടി പഞ്ചായത്തിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച അടോട്ടുകയയിൽ നിന്നും കാട്ടുപന്നിയെ വെടി വെച്ചിട്ടിരുന്നു. പഞ്ചായത്തുക ളിൽ റജിസ്‌റ്റർ ചെയ്ത എംപാ നൽ ഷൂട്ടർമാരാണ് നായാട്ട് സംഘത്തിലുള്ളത്
No comments