ഒരേ സ്കൂളിലെ 26 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം
ഒടയംചാൽ : മലയോര പ്രദേശമായ കൊട്ടോടിയിൽ ഒരു സ്കൂളിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത ബാധ രോഗലക്ഷണങ്ങളെ തുടർന്ന് 27 വിദ്യാർത്ഥികൾ ചികിത്സ തേടി. കുടിവെള്ളം പരിശോധനക്ക് അയച്ചു. അര കിലോമീറ്റർ ദൂരത്തിലാണ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നത്. സ്കൂളുകളിലെ ആൺകുട്ടികൾക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടത്. അതിനാൽ സ്കൂളിൽ നിന്നല്ല രോഗം പകർന്നത് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ദിവസം കഴിയുംതോറും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുണ്ട്. പൂടംകല്ലിലെ താലൂക്ക് ആശുപത്രി ആരോഗ്യപ്രവർത്തകർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. ശുദ്ധീകരിച്ച വെള്ളം തന്നെ ഉപയോഗിക്കണമെന്ന് ടൗണിലെ ഹോട്ടൽ, കൂൾബാർ നടത്തിപ്പുകാർക്ക് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
No comments