Breaking News

നാല്പതാമത് നാഷണൽ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 ഫൈനലിൽ ഗോൾഡ് മെഡൽ നേടി പാണത്തൂരിലെ ജിൽഷ ജിനിൽ


പാണത്തൂർ : പാണത്തൂരിന് അഭിമാനമായി വീണ്ടും ജിൽഷ ജിനിൽ. ഒറീസയിലെ ഭുവനേശ്വറിൽ വച്ച് നടന്ന 40-ാമത്  ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി പാണത്തൂരിലെ ജിൽഷാ ജിനിൽ. 2023 മുതൽ അത് ലറ്റിക്സിൽ നിരവധി  സമ്മാനങ്ങളാണ് ഈ കൊച്ചുമുടുക്കി നേടിയിട്ടുള്ളത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ വച്ച് നടന്ന ജൂനിയർ സൗത്ത്സോൺ നാഷണൽ മീറ്റിൽ 60 മീറ്ററിൽ  വെള്ളിമെഡലും,

 തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോർഡും, ഗോൾഡ് മെഡലും നേടിയിരുന്നു. 2024 ലെ കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ എം.കെ ജോസഫ് മെമ്മോറിയൽ ഇൻറർ ഡിസ്റ്റിക് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ മത്സരത്തിൽ സ്വർണം നേടിയിരുന്നു. 2023 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, 2023 ൽ ഉത്തർപ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ കായികമേളയിൽ 4 x 100 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. പാണത്തൂർ വട്ടക്കയത്തെ ജിനിൽ മാത്യു, ജോമി വി ജെ ദമ്പതികളുടെ മകളാണ് തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ  ഈ കൊച്ചു മിടുക്കി.


No comments