Breaking News

അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി


കരിന്തളം : കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. 18 ന് വൈകിട്ട് നാലിന് പാലം തുറന്നുകൊടുക്കും. കാട്ടിപൊയിലുള്ളവർക്ക് മുക്കട പാലം വഴി ചീമേനി, ചിറ്റാരിക്കാൽ മേഖലയിലേക്ക് പാലം വഴി എളുപ്പത്തിൽ എത്താം. ബിരിക്കുളം, കാട്ടിപൊയിൽ

മേഖലയിലുള്ളവർക്ക് കൊല്ലംപാറയിലേക്ക് പോകാതെ കുമ്പളപ്പള്ളി വഴി നേരിട്ട് കാലിച്ചാമരത്തേക്ക് എത്താം. ഇവിടെ നിന്ന് ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്കും ചീമേനി, പയ്യന്നൂർ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താം. ഉമിച്ചിപ്പൊയിൽ, കാട്ടിപ്പൊയിൽ, വരഞ്ഞൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് പാലം കൂടുതൽ ഉപകാരപ്പെടുക. കോയിത്തട്ട പ്രാഥമികാരോഗ്യകേന്ദ്രം, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെത്തുവാൻ 12 കിലോമീറ്റർ പാലം

തുറക്കുന്നതോടെ കുറഞ്ഞു കിട്ടും. മൂന്ന് സ്പാനുകളിലായി 77 മീറ്റർ ദൂരത്തിലാണ് പാലം നിർമിച്ചത്. 300 മീറ്റർ അനുബന്ധ റോഡും ഒരുക്കിയിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ അകലത്തിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. സംഘാടക സമിതി രൂപീകരണ യോഗം 10 ന് വൈകിട്ട് നാലിന് പാലം പരിസരത്ത് ചേരും.

No comments