ശബരിമലയിലെ സ്വർണ്ണം കടത്തിയ ദേവസ്വം ബോർഡിനെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തി
പാണത്തൂർ : ശബരിമലയിലെ സ്വർണ്ണം കടത്തിയ കേരള സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലംപുഴ, കോൺഗ്രസ് ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എസ് മധുസൂദനൻ എം.എം തോമസ്, രാജീവ് തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൻ വിജയകുമാരൻ നായർ, ജനറൽ സെക്രട്ടറി സണ്ണി കൊന്നകുളം എന്നിവർ സംസാരിച്ചു. സണ്ണി ജോസഫ്, വി ഡി ജോഷി, പി യോഗേഷ് കുമാർ, പി.എം ബാബു, സി രാഘവൻ നായ്ക്ക് , വിഷ്ണു ബാപ്പുങ്കയം എന്നിവർ നേതൃത്വം നല്കി.
No comments