അമൃതശ്രീ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ചാമുണ്ഡിക്കുന്നിൽ പ്രവർത്തനം ആരംഭിച്ച പാണത്തൂർ അമൃതം പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു
ബളാംതോട് : ശ്രീ മാതാ അമൃതാനന്ദമയീ മഠത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അമൃതശ്രീ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ ചാമുണ്ടിക്കുന്നിൽ പ്രവർത്തനം ആരംഭിച്ച പാണത്തൂർ അമൃതം പ്രൈവറ്റ് ലിമിറ്റഡ് പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയീ കാസറഗോഡ് മഠാധിപതി ബ്രഹ്മ വേദ വേദ്യാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, പുട്ടുപൊടി, അപ്പം പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന കേന്ദ്രമാണിത്. അമൃതാനന്ദമയീ മഠത്തിൽ നിന്നും അമൃത സംഘങ്ങൾക്ക് വർഷം തോറും ലഭിക്കുന്ന സബ്സിഡി പണം ഉപയോഗിച്ചാണ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്. പനത്തടി കള്ളാർ കുറ്റിക്കോൽ പഞ്ചായത്തുകളിൽ നിന്നായി 43 സംഘങ്ങളാണ് ഇതിൽ അംഗമായിട്ടുള്ളത്. ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിൽ നിന്നും സേവാഭാരതി ജില്ല രക്ഷാധികാരി ആർ സൂര്യനാരായണ ഭട്ട് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രീതി കെ.എസ്, എൻ വിൻസെൻ്റ്, കെ.കെ വേണുഗോപാൽ, സേവാഭാരതി ജില്ലാ രക്ഷാധികാരി ആർ സൂര്യനാരായണ ഭട്ട്, അമൃതശ്രീ ജില്ലാ കോഡിനേറ്റർ ഡി രാജൻ നീലേശ്വരം എന്നിവർ സംസാരിച്ചു. ജയശ്രീ ടി.എസ് സ്വാഗതവും സോമ കുമാർ നന്ദിയും പറഞ്ഞു.
No comments