Breaking News

സ്വർണപാളി വിൽക്കാൻ കൂട്ട് നിന്ന ദേവസ്വം ബോർഡ് പിരിച്ച് വിടണം ; കിനാനൂർ കരിന്തളം കോൺഗ്രസ് മണ്ഡലം കമ്മറ്റി പരപ്പയിൽ പ്രതിഷേധ ജ്വാല നടത്തി


പരപ്പ : കെ പി സി സിയുടെ ആഹ്വാന പ്രകാരം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പരപ്പയിൽ പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും നടത്തി. വിശ്വാസികളെ വഞ്ചിച്ച പിണറായ് സർക്കാർ ശബരിമല അയ്യപ്പൻ്റെ സ്വർണപാളി വരെ അടിച്ച് മാറ്റി കള്ളൻമാരുടെയും കൊള്ളക്കാരുടെയും കൂത്തരങ്ങായ് കേരളത്തെ മാറ്റിയെന്ന് നേതാക്കൾ പറഞ്ഞു. സ്വർണപാളി വിൽക്കാൻ കൂട്ട് നിന്ന ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്നും, ദേവസ്വം മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സർക്കാറിനെതിരെ അതിശക്തമായ പ്രതിഷേധത്തിനാണ് പരപ്പ സാക്ഷ്യം വഹിച്ചത്. തുടർന്ന് നടന്ന പ്രതിഷേധയോഗം മണ്ഡലം പ്രസിഡണ്ട് മനോജ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് സെക്രട്ടറി സിജോ പി ജോസഫ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി ഒ സജി, കെ പി ബാലകൃഷണൻ , ദിനേശൻ പെരിയങ്ങാനം, നൗഷാദ് കാളിയാനം,ജിജി കുന്നപ്പള്ളി,ബേബി വെള്ളക്കുന്നേൽ സി വി ബാലക്യഷ്ണൻ, കണ്ണൻ പട്ട്ളം, ലിസ്സി വർക്കി തുടങ്ങിയവർ സംസാരിച്ചു.

പന്തം കൊളുത്തി പ്രതിഷേധപ്രകടനത്തിന് ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്,റെജി തോമസ്, ശോഭന പരപ്പ, വിജയൻ കെ,കാനത്തിൽ ഗോപാലൻ, ഗീതാ രാമചന് ന്ദ്രൻ, പുഷ്പരാജൻ, വിഷ്ണു പ്രകാശ്, മോഹനൻ ചാമക്കുഴി,നാരായണൻ കക്കോൾ, രാജീവൻ ടി വി,മനോഹരൻ മാസ്റ്റർ, കണ്ണൻ മാളൂർ കയം., ഭാസ്ക്കരൻ വി, പത്മനാഭൻ കെ, കുഞ്ഞികൃഷ്ണൻ പരപ്പ, അസീസ് കമ്മാടം എന്നിവർ നേതൃത്വം നല്കി '

No comments