നീലേശ്വരം പുതുക്കൈയിൽ വീട്ടമ്മയ്ക്കും ബന്ധുവായ വിദ്യാർഥിക്കും കടന്നൽ കുത്തേറ്റു
നീലേശ്വരം : നീലേശ്വരം പുതുക്കൈയിൽ വീട്ടമ്മയ്ക്കും ബന്ധുവായ വിദ്യാർഥിക്കും കടന്നൽ കുത്തേറ്റു. പുതുക്ക സ്വദേശിനി ശ്രീലേഖ (55) സഹോദരി പുത്രൻ ദേവാനന്ദ്(15) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നീലേശ്വ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലേഖയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ശ്രീലേഖ ജോലിക്കും ദേവാനന്ദ് കേന്ദ്രീയ വിദ്യാലയത്തിലേക്കും പോകുന്നതിനായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് കടന്നൽകൂട്ടം ആക്രമിച്ചത്.
No comments