ഇന്ത്യൻ റെഡ് ക്രോസ് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ക്യാമ്പസുകളിൽ യൂത്ത് റെഡ് ക്രോസ് യൂണിറ്റുകൾ രൂപീകരിക്കന്നതിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ ഡോ.അംബേദ്കർ കോളേജിൽ നടക്കും
കാഞ്ഞങ്ങാട് : ഇന്ത്യൻ റെഡ് ക്രോസ് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ക്യാമ്പസുകളിൽ യൂത്ത് റെഡ് ക്രോസ് യൂണിറ്റുകൾ രൂപീകരിക്കന്നതിന്റെ ജില്ലാ തല ഉദ്ഘാടനം 31 ന് 3 മണിക്ക് പെരിയ ഡോ.അംബേദ്കർ കോളേജിൽ നടക്കും. കണ്ണൂർ സർവ്വകലാശാല മുൻ വൈ ചാൻസലർ ഡോ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ എൻ വിനോദ്.അധ്യക്ഷനാവും
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ മുഖ്യാതിഥിയാവും.വൈ ആർ സി ജില്ലാ കോർഡിനേറ്റർ എൻ അജയകുമാർ പദ്ധതി വിശദീകരിക്കും യുവ ആപത് മിത്ര പരിശീലകൻ
ദുരന്ത നിവാരണത്തെ കുറിച്ച് രതീഷ് കല്യാട്ട് വിദ്യാർത്ഥികളുമായി സംവദിക്കും ഐആർ സി ജില്ലാ വൈ ചെയർമാൻ കെ അനിൽകുമാർ . ട്രഷറർ എൻസുരേഷ്സംസ്ഥാനകമ്മറ്റിയംഗം ജോസഫ് പ്ലാച്ചേരിൽ ആരോഗ്യ വകുപ്പ്ട അധികൃതർ തുങ്ങിയവർ സംസാരിക്കും. കോളേജ് പ്രിൻസിപ്പാൾ സ്വാഗതം പറയും
ജില്ലയിലെ കോളേജുക ൾ പോളിടെക്നിക്ക് കോളേജുകൾ എന്നിവിടങ്ങളിലാണ് ദുരന്ത നിവാരണത്തിനും സന്നദ്ധ പ്രവർത്തനങ്ങൾക്കുമായുള്ള യൂത്ത് റെഡ് ക്രോസ് യൂണിറ്റുകൾരൂപീകരിക്കുന്നത്ഇവർക്കുള്ള പരിശീലനം ഉൾപ്പെടെ ഐആർ സി നൽകും ചുരുങ്ങിയത് 50 വിദ്യാർത്ഥികളാണ് ഒരു യൂണിറ്റിൽ വേണ്ടത് താൽപര്യമുള്ള കോളേജ് അധികൃതർ കാഞ്ഞങ്ങാട്ടുള്ള ഇന്ത്യൻ റെഡ ക്രോസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി. കെ നാരായണൻ അറിയിച്ചു
No comments