Breaking News

മാലോം വനിതാ സർവീസ് സഹകരണ സംഘം വാർഷിക പൊതുയോഗം മാലോം വ്യാപാര ഭവനിൽ നടന്നു


മാലോം : മാലോം വനിതാ സഹകരണസംഘം ക്ലിപ്തം നമ്പർ എസ് 288, 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം വ്യാപാര ഭവനിൽ നടന്നു. സംഘം പ്രസിഡന്റ്  റസീന പി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി വിജയലക്ഷ്മി കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഐ സി എം കണ്ണൂർ ട്രൈനിങ്ങിന് പങ്കെടുത്ത ഭരണസമിതി അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മുൻ ഭരണസമിതി  പ്രസിഡന്റ് ശ്രീമതി കുമാരി വിതരണം ചെയ്തു. ഭണ്ഡാര നിക്ഷേപ പദ്ധതിയുടെ ഭാഗമായി 'ഭണ്ഡാരം 'മെമ്പർമാർക്ക് യോഗത്തിൽ വച്ച് നൽകുകയുണ്ടായി. ഭരണസമിതി അംഗം ബേബി മാധവൻ സ്വാഗതം പറഞ്ഞു  ഭരണസമിതി അംഗം സൂര്യ ചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു 

No comments