Breaking News

ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നടന്നു


കാസർഗോഡ്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച്  സംഘടിപ്പിച്ച പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി രേഖ  അധ്യക്ഷത വഹിച്ചു. ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. സന്തോഷ്‌ ബി മുഖ്യ പ്രഭാഷണം നടത്തി. 

ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഖാദർ, അംഗങ്ങളായ ജെസി ചാക്കോ, വിൻസി ജെയിൻ, ഇ പത്മാവതി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ബിമൽ ഭൂഷൺ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും വെള്ളരിക്കുണ്ട് കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ  നന്ദിയും പറഞ്ഞു. ദിനാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൌൺ മുതൽ വ്യാപാരഭവൻ വരെ  ബോധവത്കരണ റാലി സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന ബോധവൽക്കരണ സെമിനാറിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രി സൈക്കാട്രിസ്റ് ഡോ അപർണ കെ പി  ക്ലാസ്സെടുത്തു. 

കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യദൗത്യം, ജില്ലാ മാനസികാരോഗ്യ  പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വർഷവും ഒക്‌ടോബർ 10ന് ലോക മാനസികാരോഗ്യ ദിനം  (World Mental Health Day) ആചരിക്കുന്നു.വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്‌ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിച്ചു  വരുന്നത്. മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മാനസിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സഹായം തേടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട്  ലക്ഷ്യമിടുന്നത്."അത്യാസന്ന ഘട്ടത്തിലെ മാനസികാരോഗ്യം" എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനാചരണ സന്ദേശം. പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ, പകർച്ചവ്യാധികൾ, അടിയന്തര അവസ്ഥകൾ എന്നിവ ഉണ്ടാകുമ്പോൾ ആളുകൾക്ക് അനുഭവപെടുന്ന മാനസിക വെല്ലുവിളികൾ, പ്രതിസന്ധികൾ, എന്നിവയിൽ നിന്നും ആളുകളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തനുള്ള പ്രചോദനം നൽകുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ലക്‌ഷ്യം. സന്ദേശത്തെ ആസ്പദമാക്കി  ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)  ഡോ. എ വി രാംദാസ് അറിയിച്ചു.



കാഞ്ഞങ്ങാട് 

ജില്ലാ മെഡിക്കൽ  ഓഫീസ്  (ആരോഗ്യം)

No comments