Breaking News

ഇ ചലാൻ അദാലത്ത്; രണ്ടാം ദിനം 2339 ചലാനുകൾ തീർപ്പാക്കി


ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിവരുന്ന ഇ ചലാൻ അദാലത്ത് രണ്ടാം ദിനം  2339 ച ലാനുകൾ തീർപ്പാക്കി. കാസറഗോഡ് പുലിക്കുന്ന് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന അദാലത്തിൽ ജില്ലാ പോലീസ് 636 ചലാനും  മോട്ടോർ വാഹന വകുപ്പ് 1703 ചലാനും തീർപ്പാക്കിയതിൽ ആകെ 17,52300 രൂപയാണ് ലഭിച്ചത്. രണ്ട് ദിവസങ്ങളിലായി (ഒക്ടോബർ 4, 8) നടത്തിയ അദാലത്തിൽ 4161 ചലാനുകൾ തീർപ്പാക്കിയതിൽ 31,81900 രൂപയാണ് ലഭിച്ചത്.


No comments