വേളൂരിലെ നിഷ ചികിത്സാ ചികിത്സാ സഹായ കമ്മിറ്റി സ്വരൂപിച്ച ആറ് ലക്ഷത്തോളം രൂപ കുടുംബത്തിന് കൈമാറി
കരിന്തളം : ഗുരുതരമായ കാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വേളൂരിലെ നിഷയെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി സ്വരൂപിച്ച 603342 (ആറ് ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി നൽപ്പത്തി രണ്ട് ) രൂപ കുടുംബത്തിന് കൈമാറി . പി പി രാജേഷ് അധ്യക്ഷനായി, കയനി മോഹനൻ, കെ സുകുമാരൻ, പി ശാർങ്ങി, ഒ എം സച്ചിൻ,കെ ബാബു, കെ ലിഗേഷ് എന്നിവർ സംസാരിച്ചു. എം കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. പി പി രാജേഷ് ചെയർമാൻ, എം കുഞ്ഞിരാമൻ കൺവീനർ, ഒ എം സച്ചിൻ ട്രഷറർ എന്നിവർ നേതൃത്വം കൊടുത്ത ചികിത്സാ സഹായ കമ്മിറ്റി ഒരു മാസം കൊണ്ട് ആണ് ഇത്രയും തുക സമാഹരിച്ച് കുടുംബത്തിന് കൈമാറിയത്.
No comments