Breaking News

വാണിയംകുളത്തെ ക്രൂരമര്‍ദനം; ഡിവൈഎഫ്ഐ നേതാക്കള്‍ ആക്രമിച്ച വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു, ഒളിവിലുള്ള മുഖ്യപ്രതിക്കായി അന്വേഷണം


പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമന്‍റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് വിനേഷ്. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. സംഭവത്തിനുശേഷം ഒളിവിൽ പോയ മുഖ്യപ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി. രാകേഷിനായി അന്വേഷണം ഊർജിതമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് നിന്ന് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹാരിസ്, സുർജിത്ത്, കിരൺ എന്നീ മൂന്നു പ്രതികളെ രാത്രി പാലക്കാടെത്തിച്ചു. ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വിനേഷിനെ വീട്ടിലേക്ക് കൊണ്ടുവിട്ടതാരെന്ന് മനസിലാക്കാനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിക്കും.

No comments