ഭാരതീയ മസ്ദൂർ സംഘം ബളാൽ -വെസ്റ്റ് ഏളേരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി ബളാൽ -വെസ്റ്റ് ഏളേരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്ന പദയാത്ര മാലോത്ത് വെച്ച് ബി എം എസ് വെള്ളരിക്കുണ്ട് മേഖല ഉപാധ്യക്ഷൻ പി എസ് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ജാഥ ക്യാപ്റ്റൻ റെജികുമാറിന് പതാക കൈമാറികൊണ്ട് ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ബി എം എസ് സംസ്ഥാനസമിതി അംഗങ്ങളായ കൃഷ്ണൻ കേളോത്ത്, ഗീതബാലകൃഷ്ണൻ, ഹോസ്ദുർഗ് മേഖല പ്രസിഡന്റ് ഭാസ്കരൻ ചെമ്പിലോട്ട്,വെള്ളരികുണ്ട് മേഖല ഉപാധ്യക്ഷൻ സി വി സുരേഷ്, തമ്പാൻ നായർ, രാമചന്ദ്രൻ, പ്രവീൺ ബളാൽ, ശശി പുങ്ങംചാൽ,വിനോദ് കുമാർ പുങ്ങംചാൽ തുടങ്ങിയവർ സംസാരിച്ചു.മേഖല സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും റെജികുമാർ ഭീമനടി നന്ദിയും പറഞ്ഞു .പദയാത്ര വൈകുന്നേരം വെള്ളരിക്കുണ്ടിൽ സമാപിച്ചു.
No comments