തിമിരി പട്ടോട് ആൾമറയില്ലാത്ത കിണറിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ചീമേനി : തിമിരി പട്ടോട് ആൾമറയില്ലാത്ത കിണറിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടോടെ വിവി കുഞ്ഞിരാമന്റെ മകൻ വിവി മോഹനൻ(47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അയൽവാസികൾ യുവാവിനെ സ്വന്തം വീട്ടുകിണറിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പെങ്കിലും മരിച്ചിരുന്നു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം വൈകീട്ട് 5 ന് പട്ടോട് പൊതുശ്മശാനത്തിൽ നടക്കും.
No comments