കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതായി പരാതി. മദ്യം അരയിൽ തിരുകിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ
കാസർകോട്: ബിവറേജസ് കോർപ്പറേഷൻ്റെ കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതായി പരാതി. മദ്യം അരയിൽ തിരുകിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ഷോപ്പ് ഇൻ ചാർജ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാളാണ് വിസ്കി മോഷ്ടിച്ചത്. ഇടയ്ക്കിടെ സ്റ്റോക്കിൽ മദ്യകുപ്പിയുടെ കുറവ് കണ്ടെത്താൻ തുടങ്ങിയപ്പോൾ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.
No comments