തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജില്ലയിൽ 19 സീറ്റുകളിൽ മത്സരിക്കും
വെള്ളരിക്കുണ്ട് : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജില്ലയിൽ 19 സീറ്റുകളിൽ മത്സരിക്കും. 16 പഞ്ചായത്ത്, നഗരസഭ വാർഡുകളിലും രണ്ടു ബ്ലോക്ക് ഡിവിഷനുകളിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് ഇക്കുറി മത്സരിക്കുക. ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷനിൽ റീന തോമസും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കമ്പല്ലൂർ ഡിവിഷനിൽ ജയിംസ് മാരൂരും സ്ഥാനാർഥികളാകും. കാസർകോട് ബ്ലോക്കിൽ ഒരു ഡിവിഷനിലും മത്സരിക്കുന്നുണ്ട്. ബളാൽ, കള്ളാർ പഞ്ചായത്തുകളിലെ സ്ഥാനാർഥി നിർണയം പൂർത്തിയായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ സ്ഥാനാർഥികളെ വരും ദി വസങ്ങളിൽ പ്രഖ്യാപിക്കും. കോ ടോം ബേളൂർ, കിനാനൂർ-കരിന്തളം, കുറ്റിക്കോൽ, വോർക്കാടി പഞ്ചായത്തുകളിലും മത്സരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ടു വാർഡുകളിലും ജനവിധി തേടുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, സം സ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഷിനോജ് ചാക്കോ, ബിജു തുളിശേരി, ജോയി മൈക്കിൾ, ബേബി പുതുമന, സാജു പാമ്പയ്ക്കൽ, ജോസ് ചെന്നക്കാട്ടുകുന്നേൽ എന്നിവർ അറിയിച്ചു.
No comments