പയ്യന്നൂർ ലസാരോ അക്കാദമിയുടെ എതനിക് ഡേയും ഫാഷൻ ഷോയും സംഘടിപ്പിച്ചു
പയ്യന്നുർ : പയ്യന്നൂർ ലസാരോ അക്കാദമിയുടെ എതനിക് ഡേയും ഫാഷൻ ഷോയും പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ലാസാരോ അക്കാദമി മാനേജിങ് ഡയറക്‌ടർ ജോബി കെ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൈരളി ന്യൂസ് ചാനൽ സീനിയർ എഡിറ്റർ പി വി കുട്ടൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ലവേറോ മോഡലിംഗ് കമ്പനിയുടെ സിഇഒയും നാഷണൽ കൊറിയോഗ്രാഫറും അനേകം ഫാഷൻ ഷോകളുടെ ടൈറ്റിൽ വിന്നർ ബഹുമതി കളും നേടിയിട്ടുള്ള ഇർഷാദ് ഇബ്രാഹിം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പരിപാടിയിൽ വിദ്യാർത്ഥികൾ വിവിധ സംസ്ക്‌കാരിക നൃത്തങ്ങൾ, ഫാഷൻ ഷോ, പരമ്പരാഗത വേഷങ്ങളിലൂടെയുള്ള പ്രകടനങ്ങൾ എന്നിവ അവതരിപ്പിച്ചു. എതനിക് ഡേയുടെ ഭാഗമായി വിവിധ സിനിമകളുടെ പുനരാവിഷ് കരണം അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങൾ വിദ്യാർത്ഥികളിൽ വേറിട്ട അനുഭവമായി.
ലാസാരോ അക്കാദമി പ്രിൻസിപ്പാൾ രവിചന്ദ്രൻ സ്വാഗത പ്രസംഗവും ഡയറക്‌ടർ രമ്യ ജോബി, ലാസാരോ അക്കാദമി വൈസ് പ്രിൻസിപ്പൽ നയന പി, സ്റ്റാഫ് സെക്രട്ടറി അഞ്ജലി കെ വി, പ്രോഗ്രാം കോർഡിനേറ്റർസ് ആയ അശ്വതി, അനുശ്രീ, വിവിധ വകുപ്പ് മേധാവികളായ അഫൈസ്, അഫീദ, റുക്സാന, ലലസാരോ അക്കാദമി ചെയർമാൻ മുഹമ്മദ് ബിലാൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഫൈൻ ആർട്ട്സ് സെക്രട്ടറി ഫത്തിമത്ത് ഷെറിൻ നന്ദി പ്രകാശനം നടത്തി.
No comments