താലൂക്ക് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രാജപുരം - ബളാൽ റോഡ് മെക്കഡാം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണം ; ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി വാർഡ് തല യൂണിറ്റുകൾ രൂപീകരിച്ചു
ബളാൽ : ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി വാർഡ് തല യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി ആനക്കൽ, കോട്ടക്കുന്ന് ഭാഗങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടും, ബളാൽ കല്ലംചിറ ഭാഗങ്ങൾ കേന്ത്രീകരിച്ചുകൊണ്ടുമാണ് പുതിയ യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വന്നത്. മുണ്ടമാണി , ചീറ്റക്കാൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നേരത്തെത്തന്നെ ഒരു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു.വാർഡ് പ്രസിഡണ്ട് സി വി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് സെക്രട്ടറി ജോസ് കുട്ടി അറക്കൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം യൂണിറ്റ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി ജോസഫ്,ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി മാധവൻ നായർ,ഗ്രാമപഞ്ചായത്ത് മെമ്പർ വാർഡിന്റെ സംഘടന ചുമതലയുള്ള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രഘുനാഥൻ നായർ, വാർഡ് മെമ്പർ എം അജിത, ജോർജ് ജോസഫ് ആഴാത്ത് എന്നിവർ സംസാരിച്ചു.. കള്ളാർ ബളാൽ പഞ്ചായത്തുകളെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രാജപുരം - ബളാൽ റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത്മെക്കഡാം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് സെക്രട്ടറി അരവിന്താക്ഷൻ യോഗത്തിന് നന്ദി പറഞ്ഞു.
No comments