Breaking News

അവിഹിത ഗർഭം ഉണ്ടാക്കിയിട്ടില്ല ആൾക്കൂട്ട വിചാരണ നടത്തിയത് സി പിഎമ്മുകാർ ,തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങളെ കാണും: രാജ് മോഹൻ ഉണ്ണിത്താൻ എം പി


കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. അതില്‍നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. സൈബര്‍ ആക്രമണത്തെ കുറിച്ച് താന്‍ ബോധവാനാണ്. സൈബര്‍ ആക്രമണം ഭയന്ന് നിലപാടില്‍ മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേരിയില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത് സിപിഎമ്മുകാരാണ് . സകല വിചാരണയും താന്‍ നേരിട്ടു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. ഒരു പെണ്‍കുട്ടിയും തനിക്കെതിരെ പരാതി നല്‍കിയിട്ടില്ല. അവിഹിതമായ മാര്‍ഗ്ഗത്തില്‍ ഗര്‍ഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താന്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം എന്‍റെ ഒപ്പമുണ്ടെന്നും പറഞ്ഞ ഉണ്ണിത്താന്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അറിയിച്ചു.


No comments