ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സ്ത്രീയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ച തായന്നൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ
കാലിച്ചാനടുക്കം : ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സ്ത്രീയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമം നടത്തുകയും ചെയ്ത സ്വകാര്യസർവേരുമായ തായന്നൂർ സർക്കാരിയിലെ ചിലമ്പട്ടശ്ശേരിൽ സച്ചിൻ കുര്യാക്കോസിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇതിനുമുമ്പും പല സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ഇടവഴികളിൽ നിന്നും ശ്രമിച്ചിട്ടുള്ളതായി പരാതിക്കാരി പോലീസിനെ അറിയിച്ചിട്ടുണ്ട്.
തായന്നൂരിൽ ബസ്സിറങ്ങി വീട്ടിലേക്ക് ഇടവഴിയിൽ കൂടി നടന്നു പോവുകയായിരുന്ന വീട്ടമ്മയെയാണ് സച്ചിൻ ദേഹോപദ്രവം ഏൽപ്പിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് എസ്സി- എസ് ടി വകുപ്പ് കൂടി ഉൾപ്പെടുത്തി കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ സച്ചിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
No comments