വെസ്റ്റ് എളേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ 19 വാർഡുകളിലും ജനവിധി തേടുന്ന ഐക്യ ജനാധിപത്യം സ്ഥാനാർത്ഥികൾ ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. യുഡിഎഫിന്റെ സമുന്നതരായ നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16 സീറ്റുകളിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബിന്ടു പി എം(പരപ്പച്ചാൽ) റഹ്മത്ത് (ഭീമനടി) രാജേഷ് തമ്പാൻ (ചെന്നടുക്കം) ജനാർദ്ദനൻ (എളേരി) കെ ജെ വർക്കി (പുന്നക്കുന്ന്) ജോമോൻ മാത്യു (പ്ലാച്ചിക്കര) സുമിത്രാദേവി (ചീർക്കയം) ഉഷ പി (കരുവങ്കയം) ജിഷ മോൾ ലോറൻസ് (പറമ്പ) ബിന്ദു വർഗീസ് (ചട്ടമല) ഗിരിജാചന്ദ്രൻ (കോട്ടമല) ജോസഫ് പി ടി (നർക്കിലക്കാട്) ജോൺ (എച്ചിപ്പോയിൽ) ഷിൻസ് (മണ്ഡപം) ഗീതാ കെ (കമ്മാടം) അബ്ദുറഹ്മാൻ പുഴക്കര(മൗക്കോട്) സുമയ്യ സിദ്ദീഖ് (പെരുമ്പട്ട) റൈഹാനത്ത് ടീച്ചർ (ഓട്ടപ്പടവ്) എന്നിവരാണ് സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചിട്ടുള്ളത്. വെസ്റ്റ് എളേരിയിൽ യുഡിഎഫിന്റെ തുടർഭരണം സുസ്ഥിരമാണെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് നേതാക്കളായ അബൂബക്കർ മൗക്കോട് ശരീഫ് വാഴപ്പള്ളി ബാബു ചിറയിൽ എ വി അബ്ദുൽ ഖാദർ ജോയ് ജാതിയിൽ ഹസൈനാർ അഹമ്മദ് കുഞ്ഞി പിസി ഇസ്മായിൽ എൻ പി അബ്ദുൽ റഹ്മാൻ മാസ്റ്റർ കരിം മൗലവി മൗക്കോട് പി എം റാഫി ഫാത്തിമ സാദാത്ത് കെ സൈനബ തുടങ്ങിയവർ നേതൃത്വം നൽകി
No comments