സോളാർ ലൈറ്റിന്റെ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതായി പരാതി
കാക്കടവ്: വെസ്റ്റ് എളേരി 19 ആം വാർഡിൽ മുൻ മെമ്പർ റൈഹാനത്ത് സ്ഥാപിച്ച സോളാർ ലൈറ്റിന്റെ ബോർഡ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ കൊണ്ട് വാർഡിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ റൈഹാനത്തിന്റെ വിജയം സുരക്ഷിതമാണെന്നിരിക്കെ ഇത്തരം പ്രവർത്തനങ്ങൾ അവരുടെ ജനസമ്മതി ഒന്നുകൂടി വർദ്ധിപ്പിക്കാൻ മാത്രമേ ഉതകുകയുയുള്ളൂ എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു
No comments