Breaking News

സമുദായ അംഗങ്ങൾക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ അർഹമായ അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അഖിലകേരള യാദവ സഭ


കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ പ്രബല സമുദായമായ യാദവ സമുദായാംഗങ്ങൾക്ക്  ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ തെരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രാതിനിത്യത്തിനനുസരിച്ച പരിഗണന നൽകുന്നില്ല എന്ന സ്ഥിതി വിശേഷം വർഷങ്ങളായി നിലനിൽക്കുകയാണ്. സമൂഹത്തിലെ ഒരു പിന്നോക്ക സമുദായം എന്ന  നിലക്ക് തിരഞ്ഞെടുപ്പുകളിൽ  സമുദായ അംഗങ്ങൾക്ക് മത്സരിക്കുവാൻ അർഹമായ അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ അഖിലകേരള യാദവ സഭ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണയത്തിൽ  സമുദായത്തിന് അർഹമായ പരിഗണന നൽകുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട്  ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി  വയലപ്രം നാരായണൻ,  യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ.രമേശ് യാദവ്, വിശ്വനാഥൻ മലയക്കോൾ, , ചന്ദ്രൻ പെരിയ, ബാബു മാണിയൂർ,  പി.രാജേശ്വരി, കമലാക്ഷൻ മുന്നാട്,  എം.മുരളിധരൻ എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി കെ.യം.ദാമോദരൻ സ്വാഗതവും, ബാബു കുന്നത്ത്  നന്ദിയും പറഞ്ഞു.


No comments