വെള്ളരിക്കുണ്ട് കനകപ്പള്ളിയിൽ പൊതുമരാമത്ത് റോഡരികിലുള്ള വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി
വെള്ളരിക്കുണ്ട് : പൊതുമരാമത്ത് റോഡരികിലുള്ള വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തി, ഒടയഞ്ചാൽ - ചെറുപുഴ റോഡിന്റെ കനകപള്ളി കല്ലൻചിറ വളവിൽ പഞ്ചായത്ത് വക ശ്മശാനം നിർമിക്കുന്ന പ്രദേശത്തുനിന്നുമാണ് വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയത്. ഇതു സംബന്ധിച്ച് വെള്ളരിക്കുണ്ട് തഹസിൽദാർക്കും പോലീസിലും പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
No comments