Breaking News

ബളാൽ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ എസ് എസ്.പി.എ. അംഗങ്ങളായ സി.വി.ശ്രീധരൻ , ലത.എ എന്നിവർക്ക് കെട്ടിവയ്ക്കാനുള്ള തുക കെ.എസ്.എസ്.പി.എ കൈമാറി

വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.എസ് എസ്.പി.എ. അംഗങ്ങളായ സി.വി.ശ്രീധരൻ , ലത.എ. എന്നിവർക്ക് നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടി വയ്ക്കേണ്ടതുക കെ.എസ്. എസ്. പി.എ. ബളാൽ മണ്ഡലം കമ്മറ്റി നല്കി. കെ.എസ്.എസ്.പി.എ. ബളാൽ മണ്ഡലം പ്രസിഡൻ്റ് എം.ഡി. ദേവസ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എവുജിൻ ടി.കെ. യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.ജെ. ജോർജ് , വി. മാധവൻ നായർ , കെ. കുഞ്ഞമ്പുനായർ, ജോസുകുട്ടി അറയ്ക്കൽ , പി.കുഞ്ഞികൃഷ്ണൻ നായർ, ജോസുകുട്ടി തേക്കും കാട്ടിൽ, അരവിന്ദൻ ആനക്കല്ല്, ജോയി ആലുങ്കൽ , പി.മധുസൂദനൻ , ഇ . അശോകൻ എന്നിവർ സംസാരിച്ചു.



No comments