Breaking News

ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജീവിത നൈപുണി വികാസ ക്യാമ്പ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ബളാൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സാനിറ്ററി ഉല്പന്ന നിർമ്മാണ ശില്പശാല നടത്തി. കെ.കെ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് തൊഴിൽ സംരഭകത്വ പരിശീലനം 89 വിദ്യാർത്ഥികൾ നേടിയത്. നവം.21 ന് ഉലാസ് വി.വി, റോഷൻ സാജു എന്നിവരുടെ നേതൃത്വത്തിൽ LED ബൾബ് നിർമ്മാണവും നടന്നിരുന്നു.

                         PTA പ്രസിഡൻ്റ് സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ ,ആതിര മാധവൻ, സോന തോമസ്, കെ.കെ നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്ലംബിംങ്ങ് ,വയറിംഗ് പരിശീലനം കൂടി അടുത്തുള്ള ITC , ITI ,എഞ്ചിനിയറിംഗ് കോളേജ് എന്നിവരുടെ സഹകരണത്തോടെ നടത്തുവാൻ ആലോചനയുണ്ട്. വിദ്യാർത്ഥികൾ ഉണ്ടാക്കിയ ഗുണമേന്മയുള്ള ഉല്പന്നങ്ങൾ വാങ്ങി എല്ലാവരും സഹകരിക്കണമെന്ന് അധ്യക്ഷൻ കൂട്ടിച്ചേർത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് രജിത കെ.വി സ്വാഗതവും, SEP സ്കൂൾ കോഡിനേറ്റർ മോഹൻ ബാനം നന്ദിയും പറഞ്ഞു.

No comments