ഓട്ടോ ഡ്രൈവറും മുൻ പ്രവാസിയുമായ കാസർഗോഡ് സ്വദേശി വീട്ടിനു സമീപത്തെ കാർഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ കേളുഗുഡ്ഡ റോഡ് പഴയ ചൂരിയിലെ എൻ. നസീർ അഹമ്മദി(59)നെ വീട്ടിനു സമീപത്തെ കാർഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാർ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊറോണ കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഓട്ടോ ഓടിച്ചു
വരികയായിരുന്നു. അസുഖം കാരണം ഒന്നരവർഷമായി ജോലിക്ക് പോയിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ബേക്കൽ, മലാംകുന്ന് സ്വദേശിയാണ് നസീർ അഹമ്മദ്.
കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ അബ്ദുൽ റസാഖ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: രേഷ്മ. മക്കൾ: നൗസിൽ (ഗൾഫ്), നസീന. മരുമകൻ: സാഹിദ്. സഹോദരങ്ങൾ: സിറാജ്, ഷബീർ, സമീർ.
No comments