ശുചിത്വ മിഷൻ പരിപാടിക്കിടയിൽ വർഗീയ കലാപത്തിനു ശ്രമിച്ചുവെന്ന പരാതിയിൽ അൻപതു പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു
കാസർകോട് : ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നതിന് 50 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.ഉളിയത്തടുക്കയിൽ മധൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്നലെ ഉച്ചക്ക് ആണ് സംഭവം. ജുമാനിസ്ക്കാര സമയത്ത് പരിപാടി സംഘടിപ്പിക്കുന്നതെന്തിനെന്ന് ചോദിച്ച് വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്. കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കാസർകോട് പൊലീസാണ് കേസെടുത്തത്. സർക്കാറിൻറെ ശുചിത്വമിഷൻ പരിപാടിയാണെന്ന് പരിപാടി നടത്താനെത്തിയവർ പറഞ്ഞെങ്കിലും പ്രതികൾ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്.
No comments