ബളാൽ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിലാധിഷ്ഠിത ജീവിത നൈപുണി വികാസ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ബളാൽ: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ബളാൽ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് നവംബർ 21,22 തിയ്യതികളിൽ 'നവം.21 ന് LED ബൾബ് നിർമ്മാണം വി.വി ഉല്ലാസിൻ്റെയും, എടത്തോട് എസ് വി എം ജി യൂ പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ റോഷൻ സാജുവിൻ്റേയും നേതൃത്വത്തിൽ പരിശീലനം നൽകി. 200 ലധികം LED ബൾബുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ ഉല്ലാസഭരിതരായി.
വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇതൊരു പുത്തൻ അനുഭവമായി. സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയിൽ ഭീമനടി ട്രൈബർ എക്സ്റ്റൻഷൻ ഓഫീസർ എ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. ആതിര മാധവൻ, പ്രമോട്ടർ ആനന്ദ്,രവീന്ദ്രൻ, സോന തോമസ്, ഉല്ലാസ് വി.വി , റോഷൻ ഷാജു എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപിക രജിത കെ.വി സ്വാഗതവും, SEP കോഡിനേറ്റർ മോഹൻ ബാനം നന്ദിയും പറഞ്ഞു. നവംബർ 22 ന് കെ.കെ നാരായണൻ മാസ്റ്റരുടെ നേതൃത്വത്തിൽ സാനിറ്ററി ഉല്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും നടക്കും.
വൈകീട്ട് ഉല്പന്ന വിതരണം.
No comments