തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പ്രതിക സമർപ്പിച്ചു
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പ്രതിക സമർപ്പിച്ചു. കളക്ടറേറ്റിന് മുന്നിൽ പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ പ്രതിക സമർപ്പിച്ചത്. എം. വിജയകുമാർ റൈ(വോർക്കാടി), മണികണ്ഠ പഠ്ള(പുത്തിഗെ), രാമപ്പ കെ.പി(ബദിയടുക്ക), ബേബി ജി(ദേലംപാടി), മനുലാൽ എം(കുറ്റിക്കോൽ), ധന്യ എം(കള്ളാർ), ടി.ഡി. ഭരതൻ(കയ്യൂർ), രമണി കെ എസ്(ചിറ്റാരിക്കൽ), ഷീബ ടി(ചെറുവത്തൂർ), എ. വേലായുധൻ(മടിക്കൈ), ഹേമലത(പെരിയ), മാലതി(ബേക്കൽ), സൗമ്യ എസ്(ഉദുമ), ശുഭലത(ചെങ്കള), സുനിൽ പി.ആർ(സിവിൽ സ്റ്റേഷൻ), സുനിൽ കുമാർ ടി.സി(കുമ്പള), ജയന്തി
ഷെട്ടി (മഞ്ചേശ്വരം) എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് പ്രതിക സമർപ്പിച്ചത്. ഡിവിഷൻ പിലിക്കോടിൽ നിന്നും ബി.ഡി.ജെ.എസിനെ പ്രതിനിധീകരിച്ച് കുഞ്ഞിക്കൃഷ്ണൻ വ്യാഴാഴ്ച പ്രതിക സമർപ്പിച്ചിരുന്നു. നേതാക്കളായ വി. രവീന്ദ്രൻ, സതീഷ്ചന്ദ്ര ഭണ്ഡാരി, മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എൽ, എൻ. ബാബുരാജ്, സുകുമാരൻ കാലിക്കടവ്, നാരായണ നായിക്, ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥികളെ അനുഗമിച്ചു.
No comments