Breaking News

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; പൊതുനിരീക്ഷകന്‍ ജില്ലയിലെത്തി


കാസര്‍കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച സംസ്ഥാന മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. കെ ഹരികുമാര്‍ ജില്ലയിലെത്തി. കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പൊതുനിരീക്ഷകന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറുമായി ചര്‍ച്ച നടത്തി.


No comments