അഖില കേരള യാദവസഭ കുടുംബ സംഗമവും യാദവ ഭവൻ നിർമ്മാണ ഫണ്ട് ഏറ്റുവാങ്ങലും കരിന്തളത്ത് നടന്നു
കരിന്തളം : അഖില കേരള യാദവ സഭ കരിന്തളം യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം യാദവ സഭയുടെ സംസ്ഥാനജനറൽ സെക്രട്ടറി ശ്രീ | കെ എം ദാമോദരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പണിയുന്ന യാദവ ഭവൻ്റെ ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഏറ്റുവാങ്ങുകയും ചെയ്തു.
യാദവ സഭ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ കെ രാജഗോപാലൻ യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. എസ് എസ് എൽ സി, +2 കുട്ടികൾക്കുള്ള ഉപഹാരവും അഡ്വ രാജഗോപാലൻ നിർവഹിച്ചു. യാദവ സഭ ജില്ലാ പ്രസിഡന്റ് ബാബുമാണിയൂർ മുഖ്യപ്രഭാഷണം നടത്തി.
ഇന്ദുലേഖ കരിന്തളം (സംസ്ഥാന സെക്രട്ടറി വനിതാവേദി), പി ടി നന്ദകുമാർ (സംസ്ഥാന വൈസ് പ്രസിഡന്റ് എം ബി സി എഫ് ) മധു വട്ടിപുന്ന (ജില്ലാ കമ്മിറ്റി മെമ്പർ ), കെ വി ഭാസ്കരൻ (കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ), പി പവിത്രൻ (താലൂക് കമ്മിറ്റി മെമ്പർ), വത്സല തോളനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ബി ദാമോദരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ സുധാകരൻ സ്വാഗതവും ട്രഷറര്‍ വി സി പത്മനാഭൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി രാജ്മോഹനൻ (പ്രസിഡന്റ് ) രഞ്ജിരാജ് കരിന്തളം (സെക്രട്ടറി), പി ഗോവിന്ദൻ ( ട്രഷറര്‍. ) പി ബാലൻ (വൈസ് പ്രസിഡന്റ്, ) വി വി മാധവൻ (ജോ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
No comments