വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി.കാസര്‍കോട് നിയോജക മണ്ഡലത്തിലെ 102 ബൂത്തിലെ വോട്ടര്‍ ആയ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് ബി.എല്‍.ഒ എ.പുഷ്പാവതി എന്യൂമറേഷന്‍ ഫോം കൈമാറി. ചടങ്ങില്‍ കാസര്‍കോട് നിയോജകമണ്ഡലം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ആയ റവന്യു ഡിവിഷണല്‍ ഓഫീസര്‍ ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ എ.എന്‍ ഗോപകുമാര്‍, റവന്യൂ ഡിവിഷന്‍ ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട് പി.ഉദയകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ എം.ബി ലോകേഷ്, ബി.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments