Breaking News

മണിക്കൂറുകൾ ലാഭം! എറണാകുളം-ബെംഗളൂരു യാത്ര ഇനി അതിവേ​ഗം; വന്ദേ ഭാരത് ടിക്കറ്റ് നിരക്കും സമയക്രമവും


കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത്

കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. 8 കോച്ചുകളുള്ള ഈ ട്രെയിൻ തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം തുടങ്ങി കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ചാണ് ബെംഗളൂരുവിൽ എത്തുന്നത്. 

യാത്രാ സമയം

‌583 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുമെന്നതാണ് പുതിയ വന്ദേ ഭാരതിന്റെ സവിശേഷത. ഇത് യാത്രാ സമയം 2 മണിക്കൂറിലധികം കുറയ്ക്കും.


ടിക്കറ്റ് നിരക്കുകൾ

എറണാകുളം - ബെംഗളൂരു - ചെയര്‍കാര്‍ - 1,615 രൂപ

എറണാകുളം - ബെംഗളൂരു - എക്സിക്യൂട്ടീവ് ചെയര്‍കാര്‍ - 2,980 രൂപ

തൃശൂര്‍ - ബെംഗളൂരു - ചെയര്‍കാര്‍ - 1505 രൂപ,

തൃശൂര്‍ - ബെംഗളൂരു - എക്സിക്യൂട്ടീവ് ചെയര്‍കാര്‍ - 2,770 രൂപ

പാലക്കാട് - ബെംഗളൂരു - ചെയര്‍കാര്‍ - 1,360 രൂപ,

പാലക്കാട് - ബെംഗളൂരു - എക്സിക്യൂട്ടീവ് ചെയര്‍കാര്‍ - 2,470 രൂപ

No comments