Breaking News

മഞ്ചേശ്വരം, കുഞ്ചത്തൂർ ദേശീയപാതയിൽ മീൻ കയറ്റി പോവുകയായിരുന്ന പിക്കപ്പ് മറിഞ്ഞു


കാസർകോട്: മഞ്ചേശ്വരം, കുഞ്ചത്തൂർ ദേശീയപാതയിൽ മീൻ കയറ്റി പോവുകയായിരുന്ന പിക്കപ്പ് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവരും സർവ്വീസ് റോഡിനു അരികിൽ ഉണ്ടായിരുന്നവരും ഭാഗ്യത്തിനു രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസർകോട് നിന്നു ചെറുമത്തികളും കയറ്റി മംഗ്ളൂരുവിലേയ്ക്ക്

പോവുകയായിരുന്നു പിക്കപ്പ്. കുഞ്ചത്തൂരിൽ എത്തിയപ്പോൾ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ച് സുരക്ഷാഭിത്തിയെയും മറികടന്ന് സർവ്വീസ് റോഡിലേയ്ക്ക് പതിച്ചു. സ്ഥലത്ത് ആരും ഉണ്ടാകാതിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത്. അതേസമയം ചക്രം ഊരിത്തെറിച്ചതോടെ പിക്കപ്പ് നിയന്ത്രണം തെറ്റി മറിഞ്ഞു. റോഡിന്റെ മധ്യഭാഗത്തെ ട്രാക്കിലാണ് അപകടം ഉണ്ടായത്. അതിനാൽ ഗതാഗത തടസ്സം ഉണ്ടായില്ല.

No comments