Breaking News

വിവിധ മേഖലകളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകുല്യങ്ങളിൽ ആഹ്ളാദം പ്രകടിപ്പിച്ച് കിനാനൂർ - കരിന്തളം പഞ്ചായത്ത് കുടുംബശ്രിയുടെ നേതൃത്വത്തിൽ കോയിത്തട്ടയിൽ പ്രകടനം നടത്തി


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ എഡിഎസി ന് ആയിരം രൂപ വീട്ടമ്മമാർക്ക് 1000 രൂപ പ്രഖ്യാപിച്ച ജനകീയ സർക്കാറിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടുള്ള ആഹ്ലാദപ്രകടനം കോയിത്തട്ട പഞ്ചായത്ത് പരിസരത്തുനിന്നും ആരംഭിച്ചു കാലിച്ചാമരത്ത് പ്രകടനമായി അവസാനിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത  ഉദ്ഘാട നം ചെയ്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജമാ ബെന്നി  സംസാരിച്ചു   സിഡിഎസ് ചെയർപേഴ്സൺ ഉഷാരാജു  അധ്യക്ഷയായി. സിഡിഎസ് മെമ്പർ അനിതാ പ്രസാദ് സ്വാഗതം പറഞുസിഡിഎസി ന്റെ ഭരണ സമിതി അംഗങ്ങൾ പഞ്ചായത്ത് ജനപ്രതിനിധികൾ സിഡിഎസിന്റെ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങൾ സംരംഭകർ എല്ലാവരും ആഹ്ലാദ പ്രകടനത്തിൽ പങ്കുചേർന്നു.

No comments