സർവ്വീസിൽ നിന്നു വിരമിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടിനകത്തു തൂങ്ങി മരിച്ചു
കാസർകോട് : ഒരു വർഷം മുമ്പ് സർവ്വീസിൽ നിന്നു വിരമിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടിനകത്തു തൂങ്ങി മരിച്ചു. കൂബ്ലു, പാറക്കട്ട, മുകുന്ദത്തിൽ ബി ബാബുരാജ് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ വീട്ടിനകത്താണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ താഴെയിറക്കി ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കൊല്ലം അഞ്ചാലമൂട് പനയം സ്വദേശിയായ ബാബുരാജ് വർഷങ്ങൾക്ക് മുമ്പാണ് കാസർകോട്ടെത്തിയത്.
കൂ, ഗുവത്തടുക്ക സ്വദേശിനിയും പാടി എ എൽ പി സ്കൂളിലെ അധ്യാപികയുമായ ആശയെ വിവാഹം ചെയ്ത് പാറക്കട്ടയിൽ സ്ഥിരതാമസക്കമാക്കുകയായിരുന്നു. മക്കൾ: സൗരവ്, സയന.
പോസ്റ്റുമോർട്ടത്തിനു ശേഷം പാറക്കട്ടയിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
No comments