നാടൻ പാട്ടുകലാകാരനും മിമിക്രി താരവുമായിരുന്ന എണ്ണപ്പാറയിലെ സി.എം കൃഷ്ണൻ്റെ മൂന്നാം ചരമദിനത്തിൽ ഗോത്രബന്ധു കലാ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു
തായന്നൂർ :നാടൻ പാട്ടുകലാകാരനും മിമിക്രി താരവുമായിരുന്ന എണ്ണപ്പാറയിലെ സി.എം കൃഷ്ണൻ്റെ മൂന്നാം ചരമദിനത്തിൽ ഗോത്രബന്ധു കലാ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
മലയാള സിനിമാ ഗാനങ്ങൾ ആദിവാസി മാവിലൻ സമുദായത്തിൻ്റെ തുളു ഭാഷയിൽ വിവർത്തനം ചെയ്തും, പാരഡി ഇറക്കിയും ശ്രദ്ധേയനായ കലാകാരനാണ് സി.എം കൃഷ്ണൻ.
തായന്നൂർ സാംസ്കാരിക നിലയത്തിൽ വച്ചു നടന്ന പരിപാടി രാധിക വേങ്ങച്ചേരിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ രാജീവൻ ചീരോൽ ഉത്ഘാടനം ചെയ്തു. വേണു പാൽക്കുളം, നാരായണൻ കുറ്റിയടുക്കം, ചന്ദ്രൻ വേങ്ങച്ചേരി, രാജൻ സർക്കാരി തുടങ്ങിയവർ സംസാരിച്ചു. നാരായണൻ കുഴിക്കോൽ സ്വാഗതവും സുധ രവിചന്ദ്രൻ നന്ദിയും പറഞ്ഞു
No comments