Breaking News

കുറുമാത്തൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; മാതാവ് അറസ്റ്റില്‍


കണ്ണൂർ: കുറുമാത്തൂർ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്. സംഭവത്തില്‍ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ - മുബഷിറ ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ഹാമിഷ് അലനാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചുവെന്നായിരുന്നു ആദ്യം മാതാവ് പറഞ്ഞത്

No comments